ആത്മഹത്യ ശ്രമം കുറ്റകരമല്ലാതാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം

ബുധന്‍, 6 ഓഗസ്റ്റ് 2014 (14:42 IST)
ആത്മഹത്യ ശ്രമം കുറ്റമല്ലാതാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു.നിലവില്‍ ഐപിസി 309 വകുപ്പ് പ്രകാരം ആത്മഹത്യ ശ്രമം ഒരുവര്‍ഷംവരെ തടവും പിഴയും കിട്ടാവുന്ന കുറ്റമാണ്.

ലോ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ 210-ാമത് റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പരിഗണിച്ചാണ് 309 വകുപ്പ് റദ്ദാക്കാനുള്ള സര്‍ക്കാര്‍ നീക്കം.കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു വാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പാര്‍ലമെന്റിനെ അറിയിച്ചത്.നേരത്തെ 309ആം വകുപ്പ് മനുഷ്യത്വരഹിതമാണെന്നും,ആത്മഹത്യാ ശ്രമത്തിന് ശിക്ഷയല്ല ചികില്‍സയാണു വേണ്ടതെന്നും ലോ കമ്മിഷന്‍ അഭിപ്രായപ്പെട്ടിരുന്നു.







വെബ്ദുനിയ വായിക്കുക