വിശ്വാസവോട്ടെടുപ്പ് ദിവസം തമിഴ്നാട് നിയമസഭയില്‍ നാടകീയരംഗങ്ങള്‍. വിശ്വാസവോട്ടെടുപ്പില്‍ രഹസ്യവോട്ടെടുപ്പ് നടത്തണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കര്‍ നിരാകരിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചു. ആദ്യം ഒരു മണിവരെ നിര്‍ത്തിവെച്ച സഭ ഒരുമണിക്ക് ചേര്‍ന്നെങ്കിലും പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് മൂന്നുമണി വരെ നിര്‍ത്തി വെയ്ക്കുകയായിരുന്നു.
ഇതിനിടെ പ്രതിപക്ഷ എം എല്‍ എമാരെ സഭയ്ക്ക് പുറത്താക്കാന്‍ വാച്ച് ആന്‍ഡ് വാര്‍ഡ് നടത്തിയ ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചു. ഇതിനിടെ, പൊലീസ് പുറത്തുനിന്ന് സഭയ്ക്കുള്ളില്‍ കയറുകയും സഭയില്‍ കുത്തിയിരിക്കുകയായിരുന്ന പ്രതിപക്ഷനേതാവ് എം കെ സ്റ്റാലിനെ പുറത്താക്കുകയും ചെയ്തു. ഷര്‍ട്ട് കീറിയ നിലയിലാണ് സ്റ്റാലിന്‍ സഭയ്ക്ക് പുറത്തെത്തിയത്.