പൗരത്വ ബില്ലിനെതിരെ പ്രതിഷേധം: പരക്കെ അക്രമം, അസമിൽ 12 മണിക്കൂര്‍ ബന്ദ്

തുമ്പി ഏബ്രഹാം

ചൊവ്വ, 10 ഡിസം‌ബര്‍ 2019 (11:03 IST)
ദേശീയ പൗരത്വ ബില്ലിനെതിരെ അസം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം ശക്തം. അസം, അരുണാചൽ പ്രദേശ്, മേഘാലയ, മിസോറം, ത്രിപുര എന്നീ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സുരക്ഷ ശക്തമാക്കി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വിദ്യാര്‍ഥി സംഘടനകള്‍ ആഹ്വാനം ചെയ്ത 11 മണിക്കൂര്‍ ബന്ദ് ഇന്ന് രാവിലെ അഞ്ച് മണി മുതൽ ആരംഭിച്ചു.വിവിധ സാമൂഹിക-രാഷ്ട്രീയ കക്ഷികള്‍ ബന്ദിന് പിന്തുണ നൽകിയിട്ടുണ്ട്. ഇന്ന് വൈകുന്നേരം നാല് മണി വരെയാണ് ബന്ദ് . 
 
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധ പ്രക്ഷോഭങ്ങള്‍ തുടരുകയാണ്. വ്യാപക അക്ര സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എസ്എഫ്ഐ, ഡിവൈഎഫ്ഐ, എഐഡിഡബ്യൂഎ, എഐഎസ്എഫ്, എഐഎസ്എ, ഐപിറ്റിഐ എന്നീ വിദ്യാര്‍ഥി-യുവജന സംഘടനകൾ അസമിൽ 12 മണിക്കൂര്‍ ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്.
 
ഇന്നലെ അര്‍ധ രാത്രിയോടെ ദേശീയ പൗരത്വ ബിൽ ലോക്സഭയിൽ പാസായതിന് പിന്നാലെയാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം ശക്തമായത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍