അധ്യാപകരെ പിരിച്ചുവിടണം ഷഹലയുടെ ചിത്രം പതിപ്പിച്ച പ്ലക്കാർഡുകളുമായി സ്കൂൾ ഉപരോധിച്ച് കുട്ടികൾ

അഭിറാം മനോഹർ

തിങ്കള്‍, 25 നവം‌ബര്‍ 2019 (15:05 IST)
വയനാട് സുൽത്താൻ ബത്തേരിയിൽ ക്ലാസ്മുറിയിൽ നിന്നും പാമ്പുകടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പി ടി എ പിരിച്ചുവിട്ട അധ്യാപകർക്കെതിരെ കടുത്ത നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ സ്കൂൾ ഉപരോധിച്ചു. സസ്പെൻഡ് ചെയ്ത അധ്യാപകരെ പിരിച്ചുവിടണമെന്നും കേസിൽ പെട്ട നാല് പേരെയും അറസ്റ്റ് ചെയ്യണമെന്നുമാണ് വിദ്യാർത്ഥികളുടെ ആവശ്യം.
 
പി ടി എ പിരിച്ചുവിട്ട അധ്യാപകർ ഇപ്പോഴും സ്കൂളിൽ വന്ന് പ്രവർത്തിക്കുന്നുണ്ടെന്നും അധ്യാപകരും 
പി ടി എ പ്രതിനിധികളും ചേർന്ന് കേസ് ഒതുക്കിതീർക്കുവാൻ ശ്രമിക്കുന്നുവെന്നും കുട്ടികൾ ആരോപിക്കുന്നു.ഷെഹലയുടെ ചിത്രം പതിച്ച പ്ലക്കാർഡുകളുമായാണ് കുട്ടികൾ സ്കൂൾ ഉപരോധിക്കുന്നത്. അധ്യാപകർക്കെതിരെ കർശന നടപടികൾ എടുക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ മുഖ്യമന്ത്രിക്ക് നിവേദനവും നൽകിയിട്ടുണ്ട്. 
 
അതേസമയം അന്വേഷണസംഘം സർവജന സ്കൂളിലെത്തി അധ്യാപകരിൽ നിന്നും മൊഴിയെടുത്തു. ചികിത്സ വൈകിയതാണോ മരണകാരണം എന്നറിയാൻ ഷെഹലാ ഷെറിനെ ചികിത്സിച്ച ഡോക്ടറിൽ നിന്നും അന്വേഷണസംഘം മൊഴി എടുത്തിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍