അസമില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

ഞായര്‍, 28 ജൂണ്‍ 2015 (09:42 IST)
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനമായ അസമില്‍ ഭൂചലനം. റിക്‌ടര്‍ സ്കെയിലില്‍ 5.6 രേഖപ്പെടുത്തിയ ഭൂചലനം ഞായറാഴ്ച രാവിലെ 06.40 ഓടു കൂടിയാണ് അനുഭവപ്പെട്ടത്.
 
അതേസമയം, ഭൂചലനത്തില്‍ കാര്യമായ നാശനഷ്‌ടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.
 
അസമിലെ ബസുഗാവില്‍ നിന്നും 23 കിലോമീറ്റര്‍ അകലെയുള്ള പ്രദേശമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. നേരിയ ഭൂചലനമാണ് ഉണ്ടായതെന്ന് ഇന്ത്യന്‍ മീറ്റിറാലജി ഡിപാര്‍ട്ട്മെന്‍റ് അറിയിച്ചു.

വെബ്ദുനിയ വായിക്കുക