കേസിന്റെ പ്രാധാന്യം, ചോദ്യം ചെയ്യല്‍, തെളിവ് ശേഖരിക്കല്‍ എന്നിവയുടെ പ്രാധാന്യം കോടതിയില്‍ എന്‍.സി.ബി വാദിച്ചു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. അതേസമയം ജാമ്യം കിട്ടാനുള്ള നീക്കങ്ങള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായതിനാല്‍ തന്നെ കുറച്ചുകൂടി എളുപ്പത്തില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ആര്യൻ ഖാന്റെ അഭിഭാഷകന് കഴിയും. ആര്യൻ തെറ്റ് ചെയ്‌തില്ലെന്നും ക്ഷണിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുക മാത്രമാണ് ചെയ്തതെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും ആര്യന്റെ അഭിഭാഷകൻ വാദിച്ചുവെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല.