അരുണയുടെ ഘാതകന്‍ സോഹന്‍ ലാലിനെ ഗ്രാമത്തില്‍ നിന്ന് പുറത്താക്കുന്നു
അരുണ ഷാന്‍ബാഗിനെ ജോലിക്കാരനാല്‍ അതിക്രൂരമായി പീഡിപ്പിച്ച് അബോധാവസ്ഥയിലാക്കിയ സോഹന്‍ ലാല്‍ ബര്‍ത്ത വാല്മീകിയെ ഇയാള്‍ ഇപ്പൊള്‍ താമസിക്കുന്ന ഗ്രാമത്തില്‍ നിന്ന് പുറത്താക്കുന്നു. ഇയാളെ ഗ്രാമത്തില്‍ നിന്ന് പുറത്താക്കുന്നത് സംബന്ധിച്ച് ഈയാഴ്ച പഞ്ചായത്ത് യോഗം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.മൂന്നു ദശാബ്ദത്തിലേറെയായി തങ്ങളോടൊപ്പം താമസിക്കുന്നയാളാണ് അരുണയുടെ ഘാതകന്‍ എന്ന് ഞെട്ടലോടു കൂടിയാണ് അറിഞ്ഞതെന്ന് ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഇവിടുത്തെ ഗ്രാമമുഖ്യന്‍ പറഞ്ഞു.
ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം വാല്മീകിയെപ്പറ്റിയാതൊരു വിവരങ്ങളും ലഭ്യമായിരുന്നില്ല. എന്നല്‍ ഇയാള്‍ ഉത്തര്‍പ്രദേശ് ഗാസിയബാദിലെ പര്‍പ്പ എന്ന ഗ്രാമത്തിലുണ്ടെന്ന് പിന്നീട് മധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ മുംബൈ പൊലീസ് കെട്ടിച്ചമച്ച കേസാണ് ഇതെന്നാണ് സോഹന്‍ലാലിന്‍െറ കുടുംബം അവകാശപ്പെടുന്നത്. സോഹന്‍ലാല്‍ മൂലം ഗ്രാമത്തിനുണ്ടായ കുപ്രശസ്തിയില്‍ ഗ്രാമവാസികള്‍ അസ്വസ്ഥരാണെന്നും പല ഗ്രാമവാസികളും അയാളെ പുറത്താക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടിരിക്കുകയാണെന്നും ഗ്രാമവാസിയായ ജോഗിന്ദര്‍ പറയുന്നു.