പ്രമേയത്തിൽ ആദ്യാവസാനം വരെ മോദിയെ വാഴ്ത്തിപ്പാടാനായിരുന്നു വെങ്കയ്യ നായിഡു ശ്രമിച്ചത്. ദൈവം നൽകിയ വരദാനമാണ് മോദി എന്നതിനൊപ്പം പാവങ്ങളുടെ മിശിഹ കൂടിയാണ് അദ്ദേഹമെന്നും പ്രമേയത്തിൽ പരാമർശിക്കുകയുണ്ടായി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നേതാവാണ്‍ അദ്ദേഹം. ട്വിറ്ററിൽ 1.8 കോടി ജനങ്ങൾ ഫോളോ ചെയ്യുന്നുണ്ടെന്നും ഫേസ് ബുക്കിൽ 3.2 കോടി ലൈക്ക് ഉണ്ടെന്നും പ്രമേയത്തില്‍ വ്യക്തമാക്കിയിരുന്നു.