1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധമായിരുന്നു ഇന്ദിരയുടെ കീര്‍ത്തിയുയര്‍ത്തിയ സംഭവം. കിഴക്കന്‍ പാകിസ്താനിലെ ഹിന്ദുക്കളെ ഇന്ത്യയിലേക്ക് പറഞ്ഞുവിട്ട പാക് സൈന്യമാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. പാകിസ്താന്റെ നടപടിയെ രാജ്യാന്തര വേദികളില്‍ ചോദ്യം ചെയ്ത ശേഷം ഇന്ത്യ, ബംഗ്ലാദേശ് വിമോചന യുദ്ധം ആരംഭിച്ചു.
യുദ്ധത്തില്‍ ഇന്ത്യ വിജയിച്ചതോടെ ബംഗ്ലാദേശ് രൂപീകരണത്തിന് കാരണമായി. ബംഗ്ലാദേശ് വിമോചന യുദ്ധത്തില്‍ ഇന്ത്യ നേടിയ വിജയം പൊതുജനങ്ങള്‍ക്കിടയില്‍ ഇന്ദിരയുടെ സ്വാധീനം അരക്കിട്ടുറപ്പിച്ചു. ഇന്ദിരയുടെ കൈകളില്‍ ഇന്ത്യ സുരക്ഷിതയാണെന്നു സാധാരണക്കാരെക്കൊണ്ടു ചിന്തിപ്പിക്കുന്നതില്‍ അവര്‍ വിജയിച്ചു. ഈ യുദ്ധവിജയത്തിനുശേഷം, അന്നത്തെ പ്രതിപക്ഷനേതാവ് അടല്‍ ബിഹാരി വാജ്പേയി ഇന്ദിരയെ ദുര്‍ഗ്ഗാദേവിയോടാണ് ഉപമിച്ചത്.