ആര്‍ട്ട് ഓഫ് ലിവിങ് യമുനാതീരത്ത് നടത്തുന്ന പരിപാടിക്കെതിരെ പരാതി നല്കിയയാള്‍ക്ക് പരസ്യമായ വധഭീഷണി

വ്യാഴം, 10 മാര്‍ച്ച് 2016 (10:33 IST)
യമുന നദിയുടെ തീരത്ത് ജീവനകലയുടെ സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കറിന്റെ നേതൃത്വത്തില്‍ നടത്തുന്ന സാംസ്കാരിക പരിപാടിക്ക് എതിരെ പരാതി നല്കിയയാള്‍ക്ക് വധഭീഷണി. കേന്ദ്ര ഹരിത ട്രൈബ്യൂണലില്‍ പരാതി നല്കിയ പരിസ്ഥിതി പ്രവര്‍ത്തകനായ വിമലേന്ദു ഝായ്ക്ക് ആണ് പരസ്യമായ വധഭീഷണി.
 
ഹിന്ദു മഹാസഭ നേതാവ് ഓം ജി മഹാരാജ് ഉള്‍പ്പെടെയുള്ളവര്‍ ആണ് വിമലേന്ദുഅ ഝായെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. രവിശങ്കറിനെ വിമര്‍ശിച്ചാല്‍ കല്‍ബുര്‍ഗിയുടെയും ഗോവിന്ദ് പന്‍സാരെയുടെയും അവസ്ഥ വരുമെന്നാണ് ഭീഷണി.
 
ഒരു ചാനലിന് അഭിമുഖം നല്‍കുന്ന സമയത്തായിരുന്നു രണ്ട് ആളുകള്‍ പരസ്യമായി വന്ന് ഇദ്ദേഹത്തെ ഭീഷണപ്പെടുത്തിയത്. ഇവരുടെ ചിത്രം വിമലേന്ദു ഝാ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യദ്രോഹിയെന്നും പാകിസ്ഥാന്‍ ഏജന്റെന്നുമാണ് അക്രമികള്‍ ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്.
 
പരിപാടിക്കെതിരെ ഹരിത ട്രൈബ്യൂണല്‍ ആദ്യം രൂക്ഷമായ വിമര്‍ശനം ഉന്നയിക്കുകയും അഞ്ചുകോടി രൂപ പിഴ ചുമത്തി പരിപാടി നടത്താന്‍ കഴിഞ്ഞദിവസം കോടതി അനുവദം നല്‍കിയിരുന്നു.

വെബ്ദുനിയ വായിക്കുക