‘ആരാണ് ശരിക്കുള്ള പപ്പു? ഇനിയെങ്കിലും ഒന്ന് പറ’; മോദിയെ ട്രോളി ബിജെപി നേതാവ്

വ്യാഴം, 13 ഡിസം‌ബര്‍ 2018 (07:46 IST)
തെരഞ്ഞെടുപ്പിലെ പരാജയം ഉൾക്കൊള്ളാനാ‍കാത്ത അവസ്ഥയിലാണ് ബിജെപി ഇപ്പോഴും. ഇപ്പോഴിതാ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ച് നടനും ബിജെപി എംപിയുമായ ശത്രുഖ്നന്‍ സിന്‍ഹ. 
 
ഇനി യഥാര്‍ത്ഥ പപ്പു ആരാണെന്ന് ദയവ് ചെയ്ത് ഒന്നു ഞങ്ങള്‍ക്ക് പറഞ്ഞ് തരാമോയെന്ന് സിന്‍ഹ തന്‍റെ ട്വിറ്ററില്‍ കുറിച്ചു. "സര്‍ ജി, ആരാണ് പപ്പു ,ആരാണ് 'ഫേക്കു' ആയത് എന്ന് ഞങ്ങള്‍ക്കൊന്ന് പറഞ്ഞ് തരാമോ? ഊര്‍ജ്ജസ്വലനും ശക്തനും അതിലുപരി ഏവരുടെയും ഹൃദയത്തില്‍ സ്ഥാനം നേടിയെടുക്കുകയും ചെയ്ത ഞങ്ങളുടെ സ്വന്തം രാഹുല്‍ ഗാന്ധി ഒരിക്കല്‍ കൂടി അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം തെളിയിച്ചിരിക്കുന്നു. എന്നായിരുന്നു ശത്രുഖ്നന്‍ സിന്‍സയുടെ ട്വീറ്റ്. 
 
രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിക്കിടയില്‍ സോണിയ ഗാന്ധിയെ വിധവ എന്നു വിളിച്ച് പരിഹസിച്ചതിനേയും സിന്‍ഹ മോദിയെ വിമർശിച്ചു. രാഹുല്‍ ഗാന്ധിയേയും അദ്ദേഹത്തിന്റെ അമ്മ സോണിയാ ഗാന്ധിയേയും നിങ്ങള്‍ അപകീര്‍ത്തിപ്പെടുത്തിയത് അങ്ങെയറ്റം അധാർമികമായ കാര്യമാണെന്നും അദ്ദേഹം കുറിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍