ടൈംസ് നൗ ചീഫ് എഡിറ്റർ അര്‍ണബ് ഗോസ്വാമി രാജിവെച്ചു. എഡിറ്റോറിയല്‍ യോഗത്തിലാണ് സ്ഥാപനത്തില്‍ നിന്ന് താന്‍ രാജിവെക്കുന്നതായി അര്‍ണബ് അറിയിച്ചത്.
സ്വന്തം ഉടമസ്ഥതയില്‍ പുതിയ സംരംഭം തുടങ്ങുന്നതിന്റെ ഭാഗമായിട്ടാണ് അര്‍ണബ് രാജിയെന്ന് ന്യൂസ് മിനുട്സ് റിപ്പോര്‍ട്ട് ചെയ്തു. ടൈംസ് നൗവിന്റെ എഡിറ്റര്‍ ഇന്‍ ചീഫും ടൈംസ് നൗ, ഇടി നൗ തുടങ്ങിയ ഗ്രൂപ്പുകളുടെ പ്രസിഡന്റായിരുന്നു അദ്ദേഹം.
ടെലിവിഷന്‍ റേറ്റിങ്ങില്‍ ടൈംസ് നൗവിനെ ഏറെക്കാലം മുന്നിലെത്തിച്ചെങ്കിലും അടുത്തിടെയുണ്ടായ ഇടിവ് അര്‍ണബിന് തിരിച്ചടിയായിരുന്നു.സ്വതന്ത്ര മാധ്യമങ്ങള്‍ പുഷ്ടിപ്പെട്ടുകൊണ്ടിരിക്കുകയാണ്. കളി തുടങ്ങിയിട്ടേയുള്ളൂ’ എന്നായിരുന്നു അര്‍ണബിന്റെ പ്രഖ്യാപനം. എഡിറ്റോറിയില്‍ മീറ്റിങ്ങിലെ ഒരു മണിക്കൂറോളം നീണ്ട വിടവാങ്ങല്‍ പ്രസംഗത്തില്‍ 15 ലേറെ തവണ അര്‍ണബ് ഈ പ്രയോഗം ആവര്‍ത്തിച്ചതായാണ് ടൈംസ് നൗവിലെ സഹപ്രവര്‍ത്തകര്‍ പുറത്തുവിടുന്ന വിവരം.
അടുത്ത കാലത്തായി തുടര്‍ച്ചയായി വിവാദങ്ങളില്‍ അകപ്പെട്ടതാണ് അര്‍ണബിന്റെ രാജിക്ക് വഴിവെച്ചതെന്ന് റിപ്പോര്‍ട്ട് ഉണ്ട്. അര്‍ണബിന് കേന്ദ്രസര്‍ക്കാര്‍ വൈ കാറ്റഗറി സുരക്ഷ നല്‍കിയതിനെ ചോദ്യം ചെയ്‌തും പരിഹസിച്ചും മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു രംഗത്തെത്തിയിരുന്നു.