കെജ്രിവാളിന് നേതൃത്വ ഗുണമില്ല; ശാന്തിഭൂഷന്‍
ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ കെജ്രിവാള്‍ കണ്‍വീനര്‍ സ്ഥാനത്തു നിന്ന് മാറണമെന്ന് ആം ആദ്മി പാര്‍ട്ടിയുടെ സീനിയര്‍ നേതാവ് ശാന്തിഭൂഷണ്‍.
ദേശീയ തലത്തില്‍ പാര്‍ട്ടിയെ നയിക്കാന്‍ ആവശ്യമായ സംഘാടക മികവ് കെജ്രിവാളിനില്ലെന്നും നേതാവ് എന്ന നിലയില്‍ പാര്‍ട്ടിക്ക് രാജ്യത്ത് പ്രചാരം നല്‍കുന്നതില്‍ കെജ്രിവാള്‍ പരാജയപ്പെട്ടുവെന്നും ശാന്തിഭൂഷന്‍ പറഞ്ഞു. ഒരു ഇംഗ്ലീഷ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ശാന്തിഭൂഷന്‍ വിമര്‍ശനങ്ങള്‍ നടത്തിയത്. ഇത് കൂടാതെ പാര്‍ട്ടിയില്‍ ആഭ്യന്തര ജനാധിപത്യമില്ലെന്നും ശാന്തിഭൂഷന്‍ കുറ്റപ്പെടുത്തി.
നേരത്തെ ക്യാപ്റ്റന്‍ ഗോപിനാഥ്, ഷാസിയ ഇല്‍മി എന്നീ പ്രമുഖരും കെജ്രിവാളിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു.