ടിവി ചാനലുകള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്തു; മുഖ്യമന്ത്രി ജയലളിത വിദഗ്‌ദചികിത്സയില്‍ തുടരുന്നു; വാര്‍ത്താക്കുറിപ്പുമായി അപ്പോളോ ആശുപത്രി

തിങ്കള്‍, 5 ഡിസം‌ബര്‍ 2016 (18:23 IST)
തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അന്തരിച്ചെന്ന് ചില ചാനലുകളില്‍ വന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് അപ്പോളോ ആശുപത്രി. ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.
 
ചില തമിഴ്ചാനലുകളിലാണ് വൈകുന്നേരം ആറുമണിയോടെയാണ് ജയലളിത മരിച്ചെന്ന വാര്‍ത്തകള്‍ വന്നത്. എന്നാല്‍, ഇക്കാര്യം നിഷേധിച്ചു കൊണ്ട് ട്വീറ്റു ചെയ്ത അപ്പോളോ ആശുപത്രി അധികൃതര്‍ പിന്നീട് വാര്‍ത്താക്കുറിപ്പും ഇറക്കുകയായിരുന്നു.
 
മുഖ്യമന്ത്രി അന്തരിച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തത് ആണെന്നും അവര്‍ ചികിത്സയില്‍ തുടരുകയാണെന്നും തെറ്റായി വാര്‍ത്ത കൊടുത്ത മാധ്യമങ്ങള്‍ അത് തിരുത്തണമെന്നും വാര്‍ത്താക്കുറിപ്പില്‍ അപ്പോളോ ആശുപത്രി പറയുന്നു.

വെബ്ദുനിയ വായിക്കുക