സൂര്യനെല്ലി പീഡനക്കേസ് പ്രതികളുടെ അപ്പീല്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

വെള്ളി, 15 ജൂലൈ 2016 (10:12 IST)
സൂര്യനെല്ലി പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളുടെ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ധര്‍മരാജന്‍ അടക്കമുള്ള 29 പ്രതികള്‍ സമര്‍പ്പിച്ച അപ്പീലുകളാണ് സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്നത്. ജസ്റ്റിസ്മാരായ ദിപക് മിശ്ര, സി നാഗപ്പന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് അപ്പീലുകള്‍ പരിഗണിക്കുന്നത്. 
 
പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നും ഉഭയകകക്ഷി സമ്മതത്തോടെയാണ് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നുമാണ് പ്രതികളുടെ വാദം. സൂര്യനെല്ലി കേസില്‍ പെണ്‍കുട്ടി നിരവധി തവണ മൊഴി മാറ്റിയിരുന്നു. അതിനാല്‍ പെണ്‍കുട്ടിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
 
നേരത്തെ ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്ക് ജാമ്യം നല്‍കാന്‍ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരം പോയതാണോയെന്ന് സംശയമുണ്ടെന്നും പെണ്‍കുട്ടിക്ക് രക്ഷപെടാന്‍ അവസരമുണ്ടായിട്ടും എന്ത് കൊണ്ട് രക്ഷപെട്ടില്ലെന്നും കോടതി ചോദിച്ചു. 
 

വെബ്ദുനിയ വായിക്കുക