യോഗി ആദിത്യനാഥ് വക വീണ്ടും വിവാദ പ്രസ്താവന; ഖര്‍ വാപ്പസി തുടരും

ബുധന്‍, 25 ഫെബ്രുവരി 2015 (15:55 IST)
വീണ്ടും വിവാദ പ്രസ്താവനയുമായി ബിജെപി എം പി യോഗി ആദിത്യനാഥ്.മതപരിവര്‍ത്തനം നിരോധിച്ച് നിയമം നിലവില്‍ വരുന്നതുവരെ ഹിന്ദു വലതുപക്ഷ സംഘടനകള്‍ മതപരിവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നായിരുന്നു ആദിത്യനാഥിന്റെ പ്രസ്താവന. മദര്‍ തെരേസയെപ്പറ്റിയുള്ള ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത് നടത്തിയ പരാമര്‍ശത്തില്‍ വിവാദം പുകഞ്ഞുകൊണ്ടിരിക്കെയാണ് ആദിത്യനാഥിന്റെ പ്രസ്താവന.

റോഹ്തകില്‍ വിഎച്ച്പി നടത്തിയ ഹിന്ദു സമ്മേളനത്തിനിടെയാണ് ആദിത്യനാഥ് വിവാദ പ്രസ്താവന നടത്തിയത്. നിയമത്തിലൂടെ മത പരിവര്‍ത്തനങ്ങള്‍ വിലക്കുന്നതുവരെ ഖര്‍ വാപസി തുടരും ആദിത്യനാഥ് പറഞ്ഞു. പ്രസംഗത്തില്‍ സ്വാതന്ത്ര്യം ലഭിച്ച സമയത്ത് ഇത്തരമൊരു നിയമം പ്രാബല്യത്തിലുണ്ടായിരുന്നുവെങ്കില്‍  ക്രിസ്ത്യാനികളുടെ ജനസംഖ്യ വെറും 0.7നിന്നും 7 ശതമാനത്തിലേയ്ക്ക് ഉയരുമായിരുന്നില്ലെന്നും  മുസ്ലീങ്ങളുടെ ജനസംഖ്യ 3ല്‍ നിന്നും 15 ശതമാനമായും ഉയരുമായിരുന്നില്ലെന്നും ആദിത്യനാഥ് പറഞ്ഞു.

മറ്റ് മതങ്ങളിലേയ്ക്ക് പോയ ഹിന്ദുക്കള്‍ വലിയ തെറ്റാണ് ചെയ്തതെന്നും ആ തെറ്റ് ഖര്‍ വാപസിയിലൂടെ തിരുത്താനാണ് ഞങ്ങള്‍ ശ്രമിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഖര്‍ വാപസി തടസമാകില്ലെന്നും ആദിത്യനാഥ് അഭിപ്രായപ്പെട്ടു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക