രാജ്യത്തെ മുസ്ലീം ജനവിഭാഗത്തിനെതിരെ നിരന്തരമായി അടിസ്ഥാന രഹിതമായ ആരോപണങ്ങളും ഭീഷണികളും ഉയർത്തി അവർക്ക് മനോവിഷമം ഉണ്ടാക്കുന്ന രീതിയിലുള്ള പ്രസ്താവനകൾ സംഘടിപ്പിക്കുന്ന ബി ജെ പി നേതാക്കളായ സ്വാധി പ്രാച്ചിയെയും യോഗി ആദിത്യനാഥിനെയും ജയലിലടക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബോളിവുഡ് നടൻ അനുപം ഖേർ രംഗത്ത്. ദി ടെലഗ്രാഫ് നാഷണല്‍ ഡിബേറ്റ് എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വർഗ്ഗീയ പ്രസംഗങ്ങൾ നടത്തി വർത്തകളിൽ ഇടം പിടിക്കുകയാണ് സ്വാധി പ്രാച്ചിയും യോഗി ആദിത്യനാഥും ചെയ്യുന്നതെന്നും അദ്ദേഹം അറിയിച്ചു. ഇരുവരും നടത്തുന്ന അസഹിഷ്ണുത പരാമാർശത്തെ കുറിച്ച് ചർച്ചയിൽ ഉയർന്നുവന്നപ്പോളായിരുന്നു അനുപം ഖേറിന്റെ ഇത്തരത്തിലുള്ള പ്രതികരണം. വർഗ്ഗീയ പ്രസംഗങ്ങൾ നടത്തി പാർട്ടിയിൽ പ്രശനങ്ങൾ സൃഷ്ടിക്കുന്ന ഇവരെ ജയിലിലടക്കണമെന്നാണ് അനുപം ഖേർ അറിയിച്ചത്.
രാജ്യത്തെ മുസ്ലീം ജനസംഖ്യയില്‍ ഉണ്ടാകുന്ന വര്‍ധനവ് ആശങ്ക സൃഷടിക്കുന്നുവെന്ന് അടുത്തിടെ വിശ്വഹിന്ദു പരിഷത്തിന്റെ നേതാവാവായ യോഗി ആദിത്യനാഥ് നടത്തിയ പരാമര്‍ശം ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ബോളിവുഡ് താരം ഷാരൂഖ് ഖാനെ പാകിസ്താന്‍ ഏജന്റാണെന്ന് പറഞ്ഞാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപി നേതാവ് സാധ്വി പ്രാച്ചി വിവാദങ്ങളില്‍ ഇടം നേടിയത്.ഇരുവരും രാജ്യത്തെ അഹിന്ദുക്കളായ ജനങ്ങള്‍ക്കെതിരെ നിരന്തരമായി അടിസ്ഥാന രഹിതമായ ആരോപണങ്ങളും ഭീഷണികളും ഉയര്‍ത്തി പാര്‍ട്ടിയെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കിയിരുന്നു.
കഴിഞ്ഞദിവസം അസഹിഷ്ണുതാ വിഷയത്തില്‍ സംഘടിപ്പിച്ച ദേശീയ സംവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കുള്ള പൂര്‍ണ്ണ പിന്തുണ അനുപം ഖേര്‍ പ്രകടിപ്പിക്കുകയുണ്ടായി. എന്നാല്‍ ശക്തമായ നടപടി എടുക്കണമെന്നുള്ള ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു. രാജ്യത്ത് അസഹിഷ്ണുതാ സാഹചര്യം ഇല്ലെന്ന അഭിപ്രായമാണ് അനുപം ഖേറിനുള്ളത്. സമ്പന്നരും പ്രശസ്തരും മാത്രമാണ് അസഹിഷ്ണുതയുള്ളതായി പറയുന്നത്. എന്നാല്‍ തെരുവിലൂടെ നടക്കുന്ന ഒരു സാധാരണക്കാരനോട് നിങ്ങള്‍ ചോദിക്കൂ. അവരാരും തന്നെ അസഹിഷ്ണുതയുള്ളതായി പറയുന്നില്ലെന്ന് അനുപം ഖേര്‍ സംവാദത്തില്‍ പരാമര്‍ശിച്ചു.