മരുമകളോട് ബിഗ് ബിക്ക് നീരസം; കാരണം, ഒരു നടനുമായി ഇഴുകിച്ചേര്‍ന്ന് അഭിനയിച്ചത്

Webdunia
വ്യാഴം, 4 ഓഗസ്റ്റ് 2016 (19:47 IST)
മരുമകള്‍ ഐശ്വര്യ റായിയോട് ബിഗ് ബിക്ക് നീരസം. കരണ്‍ ജോഹറിന്റെ പുതിയ സംവിധാനസംരംഭമായ ‘യേ ദില്‍ കേ മുഷ്‌കില്‍’ എന്ന ചിത്രത്തില്‍ രണ്‍ബീര്‍ കപൂറുമായി ആഷ് ഇഴുകിച്ചേര്‍ന്ന് അഭിനയിച്ചതില്‍ അമിതാഭ് ബച്ചന്‍ ചെറിയ നീരസത്തിലാണെന്ന് ബോളിവുഡില്‍ നിന്നുള്ള പാപ്പരാസി വാര്‍ത്തകള്‍.
 
സിനിമയിലെ ഈ രംഗം എഡിറ്റ് ചെയ്യണമെന്ന് സംവിധായകനായ കരണ്‍ ജോഹറിനോട് ബിഗ് ബി ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ഈ രീതിയിലുള്ള വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്നും ഐശ്വര്യയുടെ ജോലി കാര്യങ്ങളില്‍ മറ്റുള്ളവര്‍ ഇടപെടാറില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 
നേരത്തെ, ഭര്‍ത്താവായ അഭിഷേക് ബച്ചന്‍ ആഷുമായി സൌന്ദര്യപ്പിണക്കത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
Next Article