സ്‌ത്രീധനമായി ബൈക്ക് നല്‍കിയില്ല; യുവതിയെ തല്ലിക്കൊന്നു കെട്ടിതൂക്കി

ശനി, 21 ജൂണ്‍ 2014 (17:40 IST)
പറഞ്ഞുറപ്പിച്ച പ്രകാരം വിവാഹത്തിന് ശേഷം സ്‌ത്രീധനമായി നല്‍കാമെന്നേറ്റ ബൈക്ക്‌ നല്‍കാത്തതിനെ തുടര്‍ന്ന്‌ യുവതിയെ ബന്ധുക്കള്‍ അടിച്ചു കൊന്നതിനു ശേഷം കെട്ടി തൂക്കി. യുവതിയുടെ ഭര്‍ത്താവായ ബാബുലാലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മൂന്ന്‌ വര്‍ഷം മുമ്പായിരുന്നു ബാബുലാല്‍ മംമ്‌തയെന്ന യുവതിയെ വിവാഹം കഴിച്ചത്‌.  സ്‌ത്രീധനമായി ബൈക്ക്‌ നല്‍കാമെന്നായിരുന്നു വാക്ക്. എന്നാല്‍  ഒരു വര്‍ഷം കഴിഞ്ഞിട്ടും ബൈക്ക് സ്‌ത്രീധനമായി നല്‍കിയില്ല. ഇതിനെ തുടര്‍ന്ന് മംമ്‌തയെ ബാബുലാലും വീട്ടുകാരം  പീഡിപ്പിക്കാന്‍ തുടങ്ങി.

സാമ്പത്തികനില മോശമാണെന്നും പണം ലഭിച്ചാലുടന്‍ ബൈക്ക്‌ വാങ്ങി നല്‍കാമെന്ന്‌ മംമ്‌തയുടെ പിതാവ് ചിനക്‌ ബാബുലാലിനെയും വീട്ടുകാരെയും അറിയിച്ചിരുന്നു. ഇതു ചെവികൊള്ളാതിരുന്ന ബാബുലാലും കുടുംബവും മംമ്‌തയെ പിന്നെയും ഉപദ്രവിച്ചു. മാരകമായ ആയുധങ്ങളും വടികൊളും കൊണ്ട് അടിച്ച് യുവതിയെ കൊല്ലുകയായിരുന്നു. ഇതിനു ശേഷം വീട്ടുകാര്‍ മംമ്‌തയെ വീടിനുള്ളില്‍ കെട്ടി തൂക്കുകയായിരുന്നു.

വ്യാഴാഴ്‌ച മകളെ തല്ലിക്കൊന്നതായി ആസാദ്‌ നഗറില്‍ നിന്നും ചിനാകിന്‌ ഫോണ്‍ വരികയും ശരീരം മുഴുവന്‍ മുറിവുകളുമായി മകളെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. ചിനാകിന്റെ പരാതിയില്‍ ബാബുലാലിനും പിതാവ്‌ മുന്നു ലാലിനും മറ്റ്‌ രണ്ടു പേര്‍ക്കുമെതിരേ പൊലീസ്‌ കേസെടുത്തിട്ടുണ്ട്‌.

മംമ്‌തയുടെ മരണം കൊലപാതകം ആണെന്ന്‌ പോസ്‌റ്റുമാര്‍ട്ടം റിപ്പോര്‍ട്ടിലും തെളിഞ്ഞിട്ടുണ്ട്‌. അലഹബാദിലെ പുരൈനി ഗ്രാമത്തിലെ ദര്‍ഗാ ഷരീഫ്‌ പോലീസ്‌ സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.

വെബ്ദുനിയ വായിക്കുക