324 പേരുമായി വുഹാനിൽ നിന്ന് ഇന്ത്യയിലേക്ക് വിമാനമെത്തി; 42 മലയാളികൾ; ഹരിയാനയിലെ ഐ‌‌സൊ‌ലേഷൻ ക്യാംപിലേക്ക് മാറ്റും

റെയ്‌നാ തോമസ്

ശനി, 1 ഫെബ്രുവരി 2020 (09:00 IST)
ചൈനയിലെ വുഹാനിൽ നിന്നുള്ള പ്രത്യേക വിമാനത്തിൽ ആദ്യത്തെ ഇന്ത്യൻ സംഘം ഡൽഹിയിൽ എത്തി. ആദ്യസംഘത്തിൽ 324 പേരാണുള്ളത്. വിദ്യാർത്ഥികൾ ഉൾപ്പെടെ 42 മലയാളികളും 56 ആന്ധ്രക്കാരും 53 തമിഴ്‌നാട്ടുകാരും തിരിച്ചെത്തി. 90 പേർ സ്ത്രീകളാണ്. 211 വിദ്യാർത്ഥികൾ, 3 കുട്ടികൾ. തിരിച്ചെത്തിയരിൽ എട്ട് കുടുംബങ്ങൾ ഉൾപ്പെടുന്നു. 
 
ഇന്നലെ അർധരാത്രിക്കു ശേഷമാണ് എയർഇന്ത്യയുടെ വിമാനം വുഹാനിലേക്ക് പുറപ്പെട്ടത്. മടങ്ങിയെത്തുന്ന വിദ്യാർത്ഥികളെ മനേസറിലെ സൈനിക ക്യാംപിലേക്കും കുടുംബങ്ങളെ ഐ‌ടിബി‌പി ക്യാംപിലേക്കും മാറ്റും. സൈന്യത്തിന്റെ സഹായത്തോടെയാണ് ക്യാംപുകൾ പ്രവർത്തിക്കുന്നത്. 
 
അതേസമയം കൂടുതൽ ഇന്ത്യക്കാരെ തിരികെയെത്തിക്കാനായുള്ള രണ്ടാമത്തെ വിമാനവും ഇന്ന് വുഹാനിലേക്ക് പുറപ്പെടും. ഒറ്റ റൂമിനുള്ളിൽ നിരവധി പേരെ ഒന്നിച്ച് താമസിപ്പിക്കാനുള്ള നീക്കത്തിനെതിരെ വുഹാനിൽ നിന്ന് വരുന്ന വിദ്യാർത്ഥികൾ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍