സ്വകാര്യ സര്‍വ്വകലാശാലകള്‍ കൂണുകള്‍ പോലെ മുളച്ചുവന്നുകൊണ്ടിരിക്കെ വ്യത്യസ്ഥമായ സര്‍വ്വകലാശാലയുമായി എയര്‍ ഇന്ത്യ രംഗത്ത്. സ്ഥാപിക്കാന്‍ പോകുന്ന എയര്‍ ഇന്ത്യ ആയതുകൊണ്ട് തന്നെ വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട സര്‍വ്വകലാശാല തന്നെയാണ്. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സര്‍വ്വകലാശാല വരാന്‍ പോകുന്നത്.
ഹൈദരാബാദില്‍ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളുമുള്ള സെന്റര്‍ ട്രെയിനിംഗ് എസ്റ്റാബ്ലിഷ്‌മെന്റെന്ന പഠനകേന്ദ്രം നിലവില്‍ എയര്‍ ഇന്ത്യയ്ക്കുണ്ട്. കുറഞ്ഞ നിക്ഷേപത്തില്‍ ഈ കേന്ദ്രം പൂര്‍ണമായും സര്‍വ്വകലാശാലയായി മാറ്റിയെടുക്കുകയാണ് എയര്‍ ഇന്ത്യയുടെ ലക്ഷ്യം.
60 വര്‍ഷം പഴക്കമുള്ള പരിശീലന കേന്ദ്രത്തില്‍ വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട ഭൂരിഭാഗം കോഴ്‌സുകളും പഠിപ്പിക്കുന്നുണ്ട്. പൈലറ്റ്, ക്യാബിന്‍ ക്രൂ, എഞ്ചിനീയര്‍മാര്‍, സുരക്ഷാ ജീവനക്കാര്‍, ഗ്രൗണ്ട് സ്റ്റാഫ് എന്നിവര്‍ക്കുള്ള കോഴ്‌സുകള്‍ക്ക് പുറമേ അനുബന്ധ കോഴ്‌സുകളും ഇവിടെ പഠിപ്പിക്കുന്നു.
വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട അടിസ്ഥാന കാര്യങ്ങള്‍ മാത്രം പഠിപ്പിക്കുന്ന കോഴ്‌സുകള്‍ മാത്രമേ പല സ്ഥാപനങ്ങളും പഠിപ്പിക്കുന്നുള്ളു എന്നതിനാലാണ് സര്‍വ്വകലാശാല സ്ഥാപിക്കാന്‍ എയര്‍ ഇന്ത്യയെ പ്രേരിപ്പിച്ചത്. പ്രൊഫണലുകളുടെ ആവശ്യം കുതിച്ചുയരുമ്പോഴും വൈദഗ്ധ്യപരിശീലനത്തിനുള്ള സൗകര്യങ്ങളുടെ അഭാവം രാജ്യത്തെ വ്യോമയാന രംഗത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.
ഈ സാഹചര്യത്തില്‍ മേഖലയുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് എയര്‍ ഇന്ത്യ സര്‍വ്വകലാശാല സ്ഥാപിക്കുന്നത്.