വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്നുവീണു; പൈലറ്റുമാരെ കാണാതായി
ഉത്തര്‍പ്രദേശിലെ ഛിത്രകൂടില്‍ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്ന രണ്ടു പൈലറ്റുമാരെ കാണാതായി. വിമാനം തകരുന്നതിനു മുന്‍പ് പൈലറ്റുമാര്‍ സുരക്ഷാ സംവിധാനം ഉപയോഗിച്ച് പുറത്തേക്ക് ചാടിയിരുന്നതായി ദൃക്‌സാക്ഷി മൊഴിയുണ്ട്.
വിമാനത്തില്‍ നിന്ന് പുറത്തേക്ക് ചാടിയ പൈലറ്റുമാരെ കുറിച്ച് ഇതുവരെ യാതൊരു വിവരവും ലഭ്യമായിട്ടില്ല. എന്നാല്‍ അപകടകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. അപകടത്തെ കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ അധികൃതര്‍ ഉത്തരവിട്ടതായാണ് റിപ്പോര്‍ട്ട്.