നിങ്ങള്‍ക്ക് ആധാര്‍ ഉണ്ടോ? എങ്കില്‍ പത്താം ദിനം പാസ്പോര്‍ട്ട് റെഡി...!

ബുധന്‍, 4 നവം‌ബര്‍ 2015 (16:23 IST)
ആധാർ കാർഡ്‌ ലഭിച്ചവർക്ക്‌ അപേക്ഷിച്ച് പത്തു ദിവസത്തിനകം പാസ്‌പോര്‍ട്ട് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് പുതിയ നീക്കവുമായി മുന്നോട്ട് പോകുന്നത്. പാസ്‌പോർട്ടിന്‌ അപേക്ഷ നൽകുന്ന കൂടെ ആധാർ കാർഡിന്റെ കോപ്പികൂടി നൽകിയാൽ 10 ദിവസത്തിനുള്ളിൽ പാസ്‌പോർട്ട്‌ ലഭ്യമാകും.

ഓൺലൈനിൽ അപേക്ഷ അയക്കുന്നതിനൊപ്പം ആധാർ കാർഡിന്റെ കോപ്പികൂടി സ്‌കാൻ ചെയ്‌ത് അയച്ചാൽ മതിയാവും. പുതിയ നടപടി ഏറെ വിപ്ളവകരമാണ്. നിലവിലെ സാഹചര്യത്തില്‍ പാസ് പോര്‍ട്ട് എടുക്കാന്‍ ചുരുങ്ങിയത് 20 ദിവസമെങ്കിലും വേണ്ടിവരും.

അതേസമയം പാസ്പോര്‍ട്ട് ലഭിച്ചതിനു ശേഷമായിരിക്കും പൊലീസ് വേരിഫിക്കേഷനും അഡ്രസ് പരിശോധനയും നടക്കുക. പാസ്‌പോർട്ട്‌ ലഭിച്ച ശേഷം വേരിഫിക്കേഷനും മറ്റുമായി അതാത്‌ ഡിപാർട്ട്‌മെന്റുകളുമായി സഹകരിക്കണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

വെബ്ദുനിയ വായിക്കുക