സിന്നമണ്‍ ഗ്രാന്‍ഡ് ഹോട്ടലിലായിരുന്നു രാധികയുടെ താമസം. ഇവിടെ നിന്നിറങ്ങി കുറച്ചു സമയത്തിനുള്ളിലാണ് സ്ഫോടനം നടന്നതെന്ന് രാധിക ട്വീറ്റ് ചെയ്തു. ആക്രമണത്തെ അപലപിക്കുന്നതായും രാധിക പറഞ്ഞു. രാധികയുടെ ഭർത്താവും നടനുമായ ശരത് കുമാറും കൊളംബോയിലെ ആക്രമണങ്ങളെ അപലപിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.