‘നല്ല ദിനങ്ങള്‍ എവിടെ?‘; മോഡി സര്‍ക്കാരിനെതിരേ പൊതുതാത്പര്യ ഹര്‍ജി

വെള്ളി, 27 ജൂണ്‍ 2014 (11:03 IST)
തങ്ങളെ തിരഞ്ഞെടുത്താല്‍  'നല്ല നാളുകള്‍ വരും" എന്നു പറഞ്ഞ് ജയിച്ച മോഡി സര്‍ക്കാര്‍ വാഗ്ദാനം ലംഘിച്ചതായി ആരോപിച്ച് മുംബൈ ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. ഓള്‍ ഇന്ത്യ ആന്റി കറപ്ഷന്‍ ആന്‍ഡ് സിറ്റിസണ്‍സ് വെല്‍ഫെയര്‍ കോര്‍ കമ്മിറ്റിയുടെ സ്ഥാപകനും  അഭിഭാഷകനുമായ എംവി ഹോല്‍മാഗിയാണ് ഹര്‍ജി നല്‍കിയത്.
 
ട്രെയിന്‍ യാത്രാക്കൂലി വര്‍ധിപ്പിച്ചതിനും അവശ്യ സാധനങ്ങളുടെ വില വര്‍ധിച്ചതിനും കാരണക്കാര്‍ സര്‍ക്കാരാണെന്നും വാഗ്‌ദാനം നിറവേറ്റാന്‍ കഴിയാത്ത സര്‍ക്കാര്‍ രാജിവച്ച് ഒഴിയാന്‍ കോടതി നിര്‍ദ്ദേശിക്കണമെന്നും  ഹര്‍ജിയില്‍ പറയുന്നു.
 
ട്രെയിന്‍ നിരക്ക് വര്‍ധിപ്പിച്ചതിനെതിരെ ഇദ്ദേഹം കഴിഞ്ഞദിവസം നല്‍കിയ പൊതുതാത്പര്യ ഹര്‍ജി  കോടതി തള്ളിയിരുന്നു. 
 
 
.

വെബ്ദുനിയ വായിക്കുക