പതിനാറുകാരിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കി വേശ്യാവൃത്തിയിലേക്ക് തള്ളി; താര ആന്റി അറസ്റ്റില്‍

Webdunia
ശനി, 18 മാര്‍ച്ച് 2017 (14:34 IST)
വാട്ട്സാപ്പ് വഴി പെണ്‍‌വാണിഭം സ്ത്രീകളും കൂട്ടാളികളും പിടിയില്‍. പൊലീസ് നടത്തിയ പ്രത്യേക  ഓപ്പറേഷനിലാണ് ഇവര്‍ അറസ്റ്റിലായത്. താര ആന്റി എന്നറിയപ്പെടുന്ന മഞ്ജു, ഇവരുടെ കൂട്ടാളികളായ മൂന്ന് പുരുഷന്‍മാര്‍ എന്നിവരാണ് പിടിയിലായത്.
 
ഉത്തരാഖണ്ഡ് പതിനാറ്കാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി വേശ്യാവൃത്തിയിലേക്ക് തള്ളിവിട്ട കേസില്‍ താര ആന്റിയുടെ ലുക്കൌട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിലാണ് താരയും കൂട്ടാളികളും കുടുങ്ങിയത്. മൂന്ന് വര്‍ഷമായി ഇവര്‍ ഗാസിയാബാദിലെ ഷാലിമാര്‍ ഗാര്‍ഡനില്‍ പെണ്‍‌വാണിഭം  നടത്തിവരുകയായിരുന്നു. വാട്ട്സാപ്പ് വഴിയാണ് താരയെ തേടി ആവശ്യകാര്‍ എത്തുന്നത്. പിടിയിലായ രാജീവ് സേഥിയാണ് താരയുടെ പ്രധാന സഹായി.
 
ഗാസിയാബാദില്‍ നിന്നും ഡല്‍ഹിയില്‍ നിന്നുമാണ് ഷാലിമാര്‍ ഗാര്‍ഡനിലെ ഫ്ലാറ്റിലേക്ക് പെണ്‍കുട്ടികളെ എത്തിക്കുന്നത്. ഡല്‍ഹി ഏരിയ, എന്‍ സി ആര്‍ ഏരിയ, ഗാസിയാബാദ് ഏരിയാ എന്നീ ഗ്രൂപ്പുകളിലായി 100 ഓളം ആവശ്യക്കാര്‍ ഇവരെ തേടി എത്താറുണ്ട്. 
Next Article