മനുഷ്യസ്നേഹിയും രാജ്യത്തിന്റെ മിസൈല്‍ മാനെനു, രാജ്യത്തിനിന്റെ മുഴുവന്‍ സിവിലയന്‍ പുരസ്കാരവും നേടിയ വ്യക്തിയും, ശാസ്ത്രജ്ഞനും സര്‍വ്വോപരി ഇന്ത്യയുടെ 11മത് രാഷ്ട്രപതിയുമായിരുന്ന് അവുല്‍ പക്കീര്‍ ജൈനുലബ്ദീന്‍ അബ്ദുല്‍ കലാം നമ്മളെ വിട്ടുപിരിഞ്ഞിരിക്കുന്നു. കലാമിന്റെ അപ്രതീക്ഷിത വേര്‍പാടിനൊപ്പം ആകസ്മികമെങ്കിലും പരസ്പരം ബന്ധം തോന്നിക്കുന്ന ഒരു പ്രവൃത്തി കഴിഞ്ഞ ആഴ്ച മധ്യപ്രദേശില്‍ നടന്നിരുന്നു.
ജൂലൈ 22ന് മധ്യപ്രദേശിലെ കൊടർമയിലെ സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയില്‍ മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രിയായ നീര യാദവ് അബ്ദുൽ കലാമിന്റെ ചിത്രത്തിൽ മാല ചാർത്തി ആദരാഞ്ജലി നടത്തിയത് വലിയ വിവാദമായിരുന്നു. സാധാരണ ഹൈന്ദവ ആചാരപ്രകാരം മരിച്ച വ്യക്തിയുടെ ചിത്രത്തിലാണ് മാല ചാർത്താറുള്ളത്. എന്നാല്‍ മാല ചാര്‍ത്തി അഞ്ചാം ദിവസം തന്നെ കലാം അപ്രതീക്ഷിതമായി ഇഹലോകവാസം വെടിഞ്ഞു.
ഊര്‍ജ്ജ്വസ്വലനായി ഷില്ലോങ് ഐഐടിയില്‍ സംസാരിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം സംഭവിച്ചാണ് കലാം അന്തരിച്ചത്. മാല ചാര്‍ത്തിയത് വിവാദമായി എങ്കിലും മഹാന്മാരായ നേതാക്കളെ ആദരിക്കുന്നതിന്റെ ഭാഗമായി അവരുടെ ചിത്രത്തിൽ മാല ചാർത്താറുണ്ട്. പല സ്കൂളുകളിലും മാല ചാർത്തിയ പ്രമുഖരുടെ ചിത്രങ്ങളുണ്ട്. കലാം മഹാനായ ശാസ്ത്രജ്ഞനാണ്. അദ്ദേഹത്തിന്റെ ചിത്രത്തിൽ മാല ചാർത്തിയതിൽ തെറ്റൊന്നുമില്ല എന്ന് പറഞ്ഞ് മന്ത്രി തലയൂരിയിരുന്നു.