പഞ്ചാബില്‍ നേതാക്കള്‍ സീറ്റ് വാഗ്ദാനം ചെയ്ത് സ്ത്രീകളെ ചൂഷണം ചെയ്യുന്നുവെന്ന റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഡല്‍ഹിയില്‍ ദിലീപ് പാണ്ഡെ ചെയ്യുന്നതും ഇതു തന്നെയാണ്. ഇത്തരം ചൂഷണങ്ങള്‍ തടയാന്‍ മുതിര്‍ന്ന നേതാക്കള്‍ ശ്രമിക്കുന്നില്ലെങ്കില്‍ അവര്‍ക്കും അതില്‍ പങ്കുണ്ടെന്നാണ് വ്യക്തമാകുന്നതെന്നും ഷെറാവത്ത് ആരോപിച്ചു.
എന്നാല്‍ ഇത് തെളിയിക്കാന്‍ തന്റെ പക്കല്‍ തെളിവുകള്‍ ഇല്ല. നാലു നേതാക്കളിരുന്ന് പാര്‍ട്ടിയെയും രാജ്യത്തെയും ഭരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ കെജ്‌രിവാള്‍ പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കണമെന്നും മാന്യതക്ക് നിരക്കാത്ത പ്രവര്‍ത്തികള്‍ ചെയ്യുന്നവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടു.