മരിച്ച ആം ആദ്മി നേതാവ് ജീവിക്കുന്നു കാമുകിയ്ക്കൊപ്പം

ബുധന്‍, 27 ഓഗസ്റ്റ് 2014 (15:34 IST)
മരിച്ചുപോയി എന്ന് വീട്ടുകാരേയും ഭാര്യയേയും സുഹൃത്തുക്കളേയും വിശ്വസിപ്പിച്ച  ആം ആദ്മി നേതാവിനെ നേപ്പാള്‍ അതിര്‍ത്തിയില്‍  കണ്ടെത്തി.
ആം ആദ്മി നേതാവായിരുന്ന ചന്ദ്രമോഹന്‍ ശര്‍മ്മ( 38)യെയാണ് കണ്ടെത്തിയത്.ഇയാള്‍ തന്റെ കാമുകിയോടൊപ്പം  ജീവിക്കാനാണ് ആളുകളെ തെറ്റിധരിപ്പിച്ചത്.

നേരത്തെ മൂന്നുമാസം മുന്‍പ് ഗ്രേറ്റര്‍ നോയിഡയില്‍ തന്‍റെ കാറിനുള്ളില്‍ കത്തി കരിഞ്ഞ നിലയില്‍ ശര്‍മ്മയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. കേസില്‍ അന്വേഷണം നടന്നു വരികയായിരുന്നു.

ഇയാളുടെ ഭാര്യയാണ് ഇയാള്‍ ജീവനോടെയുണ്ടെന്ന് കണ്ടെത്തിയത്. ഇയാളുടെ ഫോണ്‍ മരണശേഷവും നിലവിലുണ്ടെന്ന് മനസ്സിലാക്കിയ ഇവര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് ഫോണ്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ശര്‍മ്മ പിടിയിലാകുന്നത്.കര്‍ണ്ണാടക പൊലീസാണ് ഇയാളെ പിടികൂടിയത്. മൂന്ന് മാസത്തിന് മുന്‍പ് കാറില്‍ കണ്ടെത്തിയ മൃതദേഹം ആരുടേതാണെന്ന് അന്വേഷിച്ച് വരികയാണ്.
 

വെബ്ദുനിയ വായിക്കുക