ആറ് മാസത്തിനുള്ളിൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത് 87,026 പേർ

ചൊവ്വ, 25 ജൂലൈ 2023 (18:40 IST)
2023 ജൂണ്‍ വരെയുള്ള ആറ് മാസക്കാലയളവില്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത് 87,026 പേര്‍. 2011 മുതല്‍ ഇതുവരെ 17.50 ലക്ഷം പേരാണ് പൗരത്വം ഉപേക്ഷിച്ചത്. വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച കണക്കുകള്‍ പ്രകാരം 2022ല്‍ മാത്രം 2,25,620 പേരാണ് ഇന്ത്യന്‍ പൗരത്വം വേണ്ടെന്ന് വെച്ചത്.
 
2021ല്‍ ഇത് 1,63,370 പേരും 2020ല്‍ ഇത് 85,256 പേരും ആയിരുന്നു. കൊറോണയ്ക്ക് മുന്‍പുള്ള 2019ലെ കണക്കുകള്‍ പ്രകാരം 1,44,017 പേരാണ് ആ വര്‍ഷം പൗരത്വം ഉപേക്ഷിച്ചത്. 2018ല്‍ ഇത് 1,34,561 പേരായിരുന്നു. കഴിഞ്ഞ 20 വര്‍ഷങ്ങളിലായാണ് ഇന്ത്യന്‍ പൗരന്മാര്‍ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറാന്‍ തുടങ്ങിയത്. കൂടുതല്‍ പേരും വിദേശപൗരത്വം സ്വന്തമാക്കിയത് വ്യക്തിപരമായ സൗകര്യങ്ങള്‍ കണക്കാക്കിയാണെന്നും മന്ത്രി വ്യക്തമാക്കി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍