യു പിയില്‍ കൊടും തണുപ്പ്; 6 മരണം

ചൊവ്വ, 9 ഡിസം‌ബര്‍ 2014 (12:15 IST)
യു പിയിലെയില്‍  കൊടും തണുപ്പില്‍ ആറ് മരണം. ഖാസിപുര്‍, വാരണാസി, അസംഗഡ്, ബല്ലില, സോനെഭദ്ര എന്നിവിടങ്ങളിലാണ് മരണം മുണ്ടായത്.

യുപിയില്‍ കനത്ത മൂടല്‍ മഞ്ഞില്‍ ഗതാഗതം തടസ്സപ്പെട്ടു. ഇവിടെ  ഗതാഗതക്കുരുക്ക് പതിവായിട്ടുണ്ട്. പല തീവണ്ടികളും വൈകിയാണ് ഓടുന്നത്. മൂടല്‍ മഞ്ഞ് ചൗധരി ചരണ്‍സിങ് വിമാനത്താവളത്തില്‍നിന്നുള്ള വിമാന സര്‍വീസുകളെയും ബാധിച്ചു.പ്രതികൂല കാലവസ്ഥ മൂലം സ്ഥലത്തെ സ്‌കൂളുകളുടെ സമയം പുന:ക്രമീകരിച്ചു. കൊടും തണുപ്പ് ആഴ്ചകളോളം തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക