നോട്ട് നിരോധിക്കല്‍; ലൈംഗീക തൊഴിലാളികള്‍ ബിസിനസ് നടത്തുന്നത് ഞെട്ടിപ്പിക്കുന്ന രീതിയില്‍
വെള്ളി, 11 നവംബര്‍ 2016 (14:49 IST)
കള്ളപ്പണവും ഭീകരതയും തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് 500 രൂപ 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയത് ലൈംഗീക തൊഴിലാളികളുടെ ഇടപാടുകളെയും ബാധിക്കുന്നു. പഴയ നോട്ടുകള്‍ വാങ്ങേണ്ട എന്ന തീരുമാനത്തിലാണ് കൊല്‍ക്കത്ത സോനാഗാച്ചി ജില്ലയിലെ ചുവന്ന തെരുവിലെ തൊഴിലാളികള്‍.
500 രൂപ 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയതോടെ ബിസിനസ് നഷ്‌ടത്തിലാണെന്നും ഇടപാടുകാര്‍ സമീപിക്കുന്നില്ലെന്നുമാണ് ലൈംഗീക തൊഴിലാളികളുടെ പരാതി. പഴയ നോട്ടുകള്‍ ലഭിച്ചാല്‍ ബാങ്കില്‍ പോയി ക്യൂ നിന്ന് നോട്ട് മാറാന്‍ കഴിയില്ലെന്നാണ് ഇവര്‍ ഉന്നയിക്കുന്ന വാദം.
മതിയായ തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാത്തതും നോട്ടുകള്‍ മാറി വാങ്ങുന്നതിന് തടസമാകുന്നുവെന്നാണ് ഈ ലൈംഗീക തൊഴിലാളികള്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന്റെ തിരക്കിലാണ് സോനാഗാച്ചി ജില്ലയിലെ ചുവന്ന തെരുവിലെ തൊഴിലാളികള്‍. പലരും ഇടപാടുകാരുമായി എത്തുന്ന ലോഡ്‌ജില്‍ പറ്റ്ബുക്ക് വെച്ചതായും റിപ്പോര്‍ട്ടുണ്ട്.