ബിജെപി ഓഫീസിനുള്ളില്‍ അഞ്ചു വയസ്സുകാരി പീഡനത്തിന് ഇരയായി
ശനി, 14 ഫെബ്രുവരി 2015 (12:55 IST)
അഞ്ച് വയസ്സുകാരി കൊല്‍ക്കത്തയിലെ ബിജെപി ഓഫീസിനുള്ളില്‍ ബലാത്സംഗത്തിനിരയായ സംഭവത്തില്‍ 17കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തെക്കന്‍ കൊല്‍ക്കത്തയിലെ ബെഹ്‌ലയിലുള്ള ബിജെപി മണ്ഡലം കമ്മിറ്റി ഓഫീസിനുള്ളിലാണ് സംഭവം നടന്നത്.
പാര്‍ട്ടി ഓഫീസിനുളളില്‍ നിന്ന് കുട്ടിയുടെ കരച്ചില്‍ കേട്ട ശബ്‌ദം കേട്ട നാട്ടുകാര്‍ ഷട്ടര്‍ തുറന്ന് കുട്ടിയെ രക്ഷിക്കുകയായിരുന്നു. പ്രാഥമിക പരിശോധനയില്‍ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായെന്ന് വ്യക്തമായതായി അധികൃതര്‍ വ്യക്തമാക്കി.
മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് പൊലീസ് 17കാരനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ ബിജെപി ഓഫീസിന് സമീപത്തുളള കടയുടെ ഉടമയുടെ മകനാണ്. ഈ കടയിലാണ് ബിജെപി ഓഫീസിന്റെ താക്കോല്‍ സൂക്ഷിക്കാറുളളതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ കുറ്റവാളിക്ക് അര്‍ഹമായ ശിക്ഷ നല്‍കണമെന്ന് ബിജെപി വക്താവ് റിതേഷ് തീവാരി ആവശ്യപ്പെട്ടു.