ഉത്തര്‍പ്രദേശിലെ മാവു ജില്ലയിലെ റാണിപ്പൂരില്‍ ആളില്ല ലെവല്‍ ക്രോസിലാ സ്‌കൂള്‍ബസ്സില്‍ ട്രെയിനിടിച്ച് അഞ്ച് കുട്ടികള്‍ മരിച്ചു. ഇന്ന് രാവിലെ എട്ടുമണിക്കായിരുന്നു അപകടം അപകടത്തില്‍ 17 ഓളം പേര്‍ക്ക് പരിക്കേറ്റു. അഞ്ച് കുട്ടികളും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു.
അസംഗഡില്‍നിന്ന് വാരണാസിയിലേക്ക് പോവുകയായിരുന്ന തംസ പാസഞ്ചര്‍ ട്രെയിന് സ്കൂള്‍ ബസില്‍ ഇടിച്ചത്. കഴിഞ്ഞ ജൂലൈയില്‍ തെലങ്കാനയില്‍ സമാനമായ രീതിയില്‍ 18 കുട്ടികള്‍ മരിച്ചിരുന്നു.