24 മണിക്കൂറിനിടെ 97 മരണം; 4,213 പുതിയ കേസുകൾ, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 67,151
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽൽ വലിയ വർധന, കഴിഞ്ഞ 24 മണിക്കൂറിനിടെ 4,213 പേർക്കാണ് പുതുതായി രോഗാബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 67,151 ആയി. ഒരു ദിവസം 4000ൽ അധികം ആളുകൾക്ക് രോഗബാധ സ്ഥിരീകരിയ്ക്കുന്നത് ഇത് ആദ്യമായാണ്. 20,917 പേർ രോഗമുക്തി നേടി.
കഴിഞ്ഞ ദിവസം മാത്രം 97 പേർ മരിച്ചു. ഇതോടെ മരണസംഖ്യ 2,206 ആയി. മഹാരാഷ്ട്രയിൽ മാത്രം രോഗബാധിതരുടെ എണ്ണം 22,171 ആയി വർധിച്ചു. 832 പേരാണ് രോഗബായെധയ് തുടർന്ന് മഹാരാഷ്ട്രയിൽ മരിച്ചത്. ഗുജറാത്തിൽ രോഗബാധിതരുടെ എണ്ണം 8,195 ആയി. 493 പേരാണ് ഗുജറാത്തിൽ മരിച്ചത്. ഡൽഹിയിൽ 6923 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.