കൊവിഡിന് മരുന്നുണ്ടാകി സ്വന്തം ശരീരത്തിൽ പരീക്ഷിച്ചു, ഫാർമസിസ്റ്റിന് ദാരുണ അന്ത്യം

തിങ്കള്‍, 11 മെയ് 2020 (08:33 IST)
ചെന്നൈ: കൊവിഡ് 19ന് മരുന്നുണ്ടാക്കി സ്വന്തം ശരീരത്തിൽ പരീക്ഷിച്ച ഫാർമസിസ്റ്റിന് ദാരുണ അന്ത്യം. ആയൂർവേദ മരുന്നുകൾ നിർമ്മിയ്ക്കുന്ന കമ്പനിയിലെ പ്രൊഡക്ഷൻ മാനേജറായ ശിവനേശൻ (47) ആണ് മരിച്ചത്. ഇയാൾ നിർമ്മിച്ച് മരുന്ന് രുചിച്ച് നോക്കിയ കമ്പനി എംഡി ഡോക്ടർ രാജ്കുമാർ ആശുപത്രിയിൽ ചികിത്സയിലാണ്. ചെന്നൈ കേന്ദ്രമായി പ്രവർത്തിയ്ക്കുന്ന കമ്പനിയുടെ ഉത്തരാഖണ്ഡിലെ നിർമ്മാണ യൂണിറ്റിലാണ് ശിവനേശൻ ജോലി ചെയ്തിരുന്നത്. 
 
എന്നാൽ നാട്ടിലെത്തിയ ഇയാൾക്ക് ലോക്ഡൗണിനെ തുടർന്ന് മടങ്ങിപ്പോകാൻ സാധിച്ചിരുന്നില്ല. ഇതിനിടെയാണ് മരുന്ന് പരീക്ഷണം, പൊടി രൂപത്തിലുള്ള മരുന്ന എംഡി  രാജ്കുമാറിന് രുചിയ്ക്കാൻ നൽകിയ ശേഷം ശിവനേശൻ മരുന്ന് വെള്ളത്തിൽ കലക്കി കുടിയ്ക്കുകയായിരുന്നു. ബോധരഹിതരായ ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശിവനേശൻ ആശുപത്രിയിൽ എത്തും മുൻപ് തന്നെ മരിച്ചു. എംഡിയായ രാജ്കുമാർ ചികിത്സ ലഭിച്ചതോടെ രക്ഷപ്പെട്ടു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.     

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍