മാവോയിസ്റ്റുകള്‍ ഖനി വകുപ്പ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടു പോയി

വെള്ളി, 5 ഡിസം‌ബര്‍ 2014 (10:40 IST)
ജാര്‍ഖണ്ഡിലെ സിംഗ്ബും ജില്ലയില്‍ ജാര്‍ഖണ്ഡ് ഖനി വകുപ്പിലെ നാല് ഉദ്യോഗസ്ഥരെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടു പോയി. 
 
ചൈബാസയ്ക്കടുത്ത് മുഫാസില്‍ പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലുള്ള റോറോസ് ആസ്ബസ്റ്റോസ് ഖനിയില്‍ നിന്ന് വൈകുന്നേരം നാലുമണിയോടെയാണ്  ഇവരെ കാണാതായതന്നാണ് പൊലീസ്  അറിയിച്ചത്. തട്ടിക്കോണ്ടു പോകലിനു പിന്നില്‍ മാവോയിസ്റ്റുകളാണെന്ന് സംശയിക്കുന്നതായ്പും ലീസ് അധികൃതര്‍ പറഞ്ഞു. 
 
ഖനി സന്ദര്‍ശിക്കുന്നതിന് മുന്പ് ഇവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചിരുന്നില്ല. ഉദ്യോഗസ്ഥരെ കണ്ടെത്താനായി  തെരച്ചില്‍ നടക്കുകയാണെന്നും പൊലീസ് അധികൃതര്‍ വ്യക്തമാക്കി

 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക