ബിഹാറില്‍ വീശിയടിച്ച ശക്തമായ കൊടുങ്കാറ്റില്‍ 32 പേര് കൊല്ലപ്പെട്ടു. 80 ലധികം പേര്‍ക്കു പരിക്കേറ്റു. ചൊവ്വാഴ്ച രാത്രിയിലായിരുന്നു ശക്തമായ കൊടുങ്കാറ്റ് ഉണ്ടായത്. സ്ഥിതിഗതികള്‍ അവലോകനം ചെയ്തു വരികയാണെന്നും എല്ലാ കരുതല്‍നടപടികളും കൈക്കൊണ്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി നിതീഷ് കുമാര്‍ അറിയിച്ചു.