രാജയ്ക്കും കനിമൊഴിക്കുമെതിരെ കുറ്റപത്രം
2-ജി സ്പെക്ട്രം ഇടപാടില്‍ ഡിഎംകെ നേതാക്കളായ രാജയ്ക്കും കനിമൊഴിക്കും എതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു.
2-ജി സ്പെക്ട്രം കേസില്‍ 1.76 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് ആരോപിച്ച് കേന്ദ്രമന്ത്രിയായിരുന്ന എ. രാജ, ഡിഎംകെ എംപി കനിമൊഴി, കലൈഞ്ചര്‍ ടിവി എംഡി ശരത് കുമാര്‍ എന്നിവര്‍ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു.