25-കാരന്‍ പാമ്പിനെ കടിച്ചു കൊന്നു!

ഞായര്‍, 25 മാര്‍ച്ച് 2012 (17:05 IST)
PRO
PRO
ഒറീസയിലെ ജയ്പുരില്‍ യുവാവ് മൂര്‍ഖന്‍ പാമ്പിനെ കടിച്ചു കൊന്നു. കരിമ്പിന്‍ തൊഴിലാളിയായ ഇമാന്‍ വെല്ലി(25) എന്നയാളാണ് കൂട്ടുകാരുടെ വെല്ലുവിളി ഏറ്റെടുത്ത് പാമ്പിനെ കടിച്ചു കൊന്നത്.

കരിമ്പ് വിളവെടുപ്പിനിടെ മൂര്‍ഖന്‍ വെല്ലിയെ കടിച്ചു. തുടര്‍ന്ന് ഇയാള്‍ പാമ്പിനെ പിന്തുടര്‍ന്ന് പിടിച്ച് 12 തവണ കടിച്ച് കൊല്ലുകയായിരുന്നു. പാമ്പിന്റെ മാസം ഇയാള്‍ ചരച്ചരച്ചു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

വെല്ലിക്ക് വിഷബാധയേറ്റിട്ടില്ലെന്ന് ഇയാളെ പരിശോധിച്ച ഡോക്ടര്‍മാര്‍ അറിയിച്ചു.

English Summary: In a bizarre incident a man bit a snake, a cobra, to death in Rahama village under Rasulpur block in Jajpur district. Iman Welli (25), a daily wager, gave it back to the cobra after the reptile bit him while he was working in a sugarcane field on Thursday.

വെബ്ദുനിയ വായിക്കുക