കനത്ത മഴയിലും ഇടിമിന്നലിലും 23 മരണം; നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്

തിങ്കള്‍, 29 മെയ് 2017 (10:34 IST)
കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിലും ഇടിമിന്നലിലും 23 പേര്‍ മരിച്ചു. മരിച്ചവരിൽ എട്ടു പേർ സ്ത്രീകളാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ബിഹാറിലെ എട്ടുജില്ലകളിലായാണ്​ഇത്രയധികം മരണം റിപ്പോർട്ട്​ ചെയ്തത്​. പടിഞ്ഞാറൻ ചമ്പാരൻ ജില്ലയിലാണ് കനത്ത മഴയിൽ മതിലിടിഞ്ഞ്​വീണ്​സ്ത്രീയുൾപ്പെടെ എട്ടുപേർ മരിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.    
 
ഇടിമിന്നലേറ്റ്​വ്യത്യസ്ത പ്രദേശങ്ങളിലായി 18 പേരാണ്​മരിച്ചത്​. കിഴക്കൻ ചമ്പാരൻ ജില്ലയിൽ അഞ്ചുപേരും മൂഗർ, ബഗ്​ലാപുർ, മധേപൂർ എന്നീ ജില്ലകളിൽ രണ്ടു പേരും ജമുയി, പടിഞ്ഞാറൻ ചമ്പാരൻ, വൈശാലി, സമസ്​തിപൂർ എന്നിവടങ്ങളിൽ ഒരോ മരണവുമാണ്​റിപ്പോർട്ട്​ചെയ്തതിട്ടുള്ളതെന്ന്​ദുരന്ത നിവാരണ വകുപ്പ്​അഡീഷണൽ സെക്രട്ടറി അറിയിച്ചു.

വെബ്ദുനിയ വായിക്കുക