അതിര്‍ത്തിയില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു
ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. പുല്‍വാമ സെക്ടറിലെ മിന്ഡോറ, ത്രാല്‍ എന്നിവടങ്ങലിലാണ് സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്.ഏറ്റുമുട്ടലില്‍ ഒരു സൈനിക ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടര്‍ക്കഥയാകുകയാണ്. നേരത്തെ ആര് എസ് പുര മേഖലയിലെ ബി എസ് എഫ് പോസ്റ്റുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഇന്ത്യാ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയതിനു തൊട്ട് പിന്നാലെയാണ് അതിര്‍ത്തില്‍ ആക്രമണം ആരംഭിച്ചത്.