സിബിഐ ഡയറക്ടര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ ഗുരുതരം: സുപ്രീം കോടതി
തിങ്കള്‍, 8 സെപ്‌റ്റംബര്‍ 2014 (13:08 IST)
സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയ്ക്ക് സുപ്രീം കോടതി നോട്ടിസ്.2ജി കേസില്‍ ആരോപണ വിധേയരായവുമായി സി ബി ഐ മേധാവി രഞ്ജിത് സിന്‍ഹ നടത്തിയ കൂടിക്കാഴ്ചനടത്തിയെന്ന ആരോപണത്തില്‍ വിശദീകരണമാവശ്യപ്പെട്ടാണ് നോട്ടീസ്. സിബിഐ മേധാവിക്കെതിരായ ആരോപണങ്ങള്‍ ഗുരുതരമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതി നടപടി. രഞ്ജിത് സിന്‍ഹയുടെ വീട്ടിലെ സന്ദര്‍ശക ബുക്ക് പ്രശാന്ത് ഭൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.
2 ജ് സ്പെക്ട്രം കേസില്‍ ആരോപണ വിധേയരായവുമായി രഞ്ജിത് സിന്‍ഹ നടത്തിയ കൂടിക്കാഴ്ച നടത്തിയ പശ്ചാത്തലത്തില്‍ സിബിഐ ഡയറക്ടറെ കേസ് അന്വേഷണത്തില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രശാന്ത് ഭൂഷന്‍ സമര്‍പ്പിച്ച രേഖകള്‍ സൂക്ഷിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.