പെട്രോള്‍ ക്യാന്‍ പൊട്ടിത്തെറിച്ച് രണ്ട് കുട്ടികള്‍ മരിച്ചു
പെട്രോള്‍ ക്യാന്‍ പൊട്ടിത്തെറിച്ച് രണ്ട് കുട്ടികള്‍ മരിച്ചു. ഹൈദരാബാദിലെ ജൂബിലി ഹില്‍സിലാണ് അപകടമുണ്ടായ്ത്.വാണി(9), സുഹൃത്ത് നരസമ്മ(13) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.വാണിയുടെ സഹോദരന്‍ യോഗിയ്ക്ക് പരിക്കേറ്റു.
മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്ത് കഞ്ഞിയും കറിയും വെച്ചു കളിക്കുന്നതിനിടെ അടുപ്പ് കത്തിക്കാന്‍ ഉപയോഗിച്ച ക്യാനിലേക്ക് തീ പടര്‍ന്ന് പിടിക്കുകയായിരുന്നു.ഇതേത്തുടര്‍ന്നുണ്ടായ സ്‌ഫോടനത്തിലാണ് കുട്ടികള്‍ കൊല്ലപ്പെട്ടത്.
സിനിമകളിലും മറ്റും സ്‌ഫോടനത്തിന് ഉപയോഗിക്കുന്ന വൈറ്റ് പെട്രോള്‍ എന്ന ഇന്ധനമായിരുന്നു ക്യാനിലുണ്ടായിരുന്നത്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ വീടിന്റെ വാതില്‍ തകര്‍ന്നു. പൊള്ളലേറ്റ മൂന്നാമത്തെ കുട്ടി യോഗിയുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.