2 ലഷ്കര്‍ ഭീകരര്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍

ബുധന്‍, 29 ഫെബ്രുവരി 2012 (12:11 IST)
PRO
PRO
ലഷ്കര്‍ ഈ തോയ്ബ ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയില്‍ പിടിയിലായി. ബുധനാഴ്ച രാവിലെ ഡല്‍ഹി റയില്‍വേ സ്റ്റേഷനില്‍ വച്ചാണ് ഇവര്‍ പിടിയിലായത്. ഡല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെല്‍ ആണ് ഇവരെ അറസ്റ്റ് ചെയ്തത്.

ഡല്‍ഹിയില്‍ നിന്ന് ട്രെയിന്‍ കയറി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പൊലീസ് ഇവരെ പിടികൂടിയത്. ലഷ്കറുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇവരില്‍ നിന്ന് സര്‍ക്കാര്‍ രേഖകളും ആയുധങ്ങളുടെ പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്.


വെബ്ദുനിയ വായിക്കുക