15കാരിക്ക് വീട്ടുടമസ്ഥരുടെ ക്രൂര പീഡനം

ചൊവ്വ, 1 ഒക്‌ടോബര്‍ 2013 (11:39 IST)
PTI
ശരീരമാസകലം ഗുരുതര പരുക്കുകളോടെ 15കാരിയെ വീട്ടു തടങ്കലില്‍ നിന്നും സാമൂഹ്യ പ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് മോചിപ്പിച്ചു. പെണ്‍കുട്ടിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജാര്‍ഖണ്ഡ് സ്വദേശിനിയാണ് പെണ്‍കുട്ടി. 50, 85, വയസുള്ള സ്ത്രീകള്‍ താമസിക്കുന്ന വസന്ത് കുഞ്ജിലെ വീട്ടിലാണ് ജോലി ചെയ്തിരുന്നത്. ഇരുവരും പെണ്‍കുട്ടിയെ മര്‍ദ്ദിക്കുന്നത് പതിവായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. പെണ്‍കുട്ടിയുടെ തലയ്ക്കും കൈയ്ക്കും കത്തികൊണ്ട് കുത്തേറ്റ പരുക്കുകളുണ്ട്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസും സാമൂഹ്യ പ്രവര്‍ത്തകരും ചേര്‍ന്ന് പെണ്‍കുട്ടിയെ രക്ഷപെടുത്തിയത്. സംഭവത്തില്‍ 50 കാരിയായ വീട്ടുടമയെ പൊലീസ് അറസ്റ്റു ചെയ്തു. പെണ്‍കുട്ടിയെ മര്‍ദ്ദിച്ചതിനും തടഞ്ഞുവച്ചതിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക