ഇന്തോ-യുഎസ് ആണവ സഹകരണ കരാര്‍ നടപ്പാക്കില്ല എന്ന ഉറപ്പ് എഴുതി നല്‍കണമെന്ന് ഇടതുപക്ഷം സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍.
ഇടതുപക്ഷ നിലപാടില്‍ മാറ്റമില്ല എന്ന് സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദന്‍ വ്യക്തമാക്കി. ഇതെ കുറിച്ച് സര്‍ക്കാരിന്‍റെ പ്രതികരണം അറിയാന്‍ കാത്തിരിക്കുകയാണ് എന്നും സിപിഐ നേതാവ് പറഞ്ഞു.
അഞ്ചുമണിവരെ സര്‍ക്കാരിന്‍റെ ഭാവി സുരക്ഷിതമാണെന്നും പിന്നീടെല്ലാം സര്‍ക്കാരിന്‍റെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും എന്നും സര്‍ക്കാരിന്‍റെ ഭാവിയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ബര്‍ദന്‍ പറഞ്ഞു.
കരാറിന് പച്ചക്കൊടികാട്ടാന്‍ കഴിയില്ല എന്ന് ബര്‍ദന്‍ ആവര്‍ത്തിച്ചു പറഞ്ഞു. യുപിഎ-ഇടത് ആണവ സമിതി യോഗം വൈകിട്ട് അഞ്ച് മണിയോടെ നടക്കുമെന്നാണ് കരുതുന്നത്. ഇതിനുമുമ്പ് സിപിഎം നേതാവ് പ്രകാശ്കാരാട്ട് ഇടതു നേതാക്കളുമായി ചര്‍ച്ച നടത്തും.