12കാരിയെ പ്രിന്‍സിപ്പലും അധ്യാപകരും ചെര്‍ന്ന് ക്രൂരമായി ബലാത്സംഗം ചെയ്‌തു; സംഭവം സ്‌കൂളില്‍വച്ച് - പീഡനമേറ്റ മകളെ കണ്ട അമ്മ ഭയന്നു വിറച്ചു
ചൊവ്വ, 17 ജനുവരി 2017 (13:10 IST)
ബീഹാറില്‍ നിന്നൊരു ക്രൂരമായ വാര്‍ത്ത പുറത്ത്. 12 വയസുകാരിയെ സ്‌കൂള്‍ പ്രിന്‍സിപ്പലും അധ്യാപകരും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. ബിഹാറിലെ ജെഹാനബാദ് ജില്ലയിലുള്ള സർക്കാർ സ്‌കൂളില്‍ ഞായറാഴ്‌ചയാണ് സംഭവമുണ്ടായത്.
പൊതുഅവധി ദിവസമായ ഞായറാഴ്ച പ്രത്യേക ക്ലാസ് ഉണ്ടെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ സ്‌കൂളിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. സ്‌കൂളിലെത്തിയ കുട്ടിയെ അധ്യാപകര്‍ ടെറസിലേക്ക് കൊണ്ടു പോകുകയും ക്രൂരമായ രീതിയില്‍ മാറി മാറി ബലാത്സംഗം ചെയ്യുകയുമായിരുന്നു.
വീട്ടിലെത്തേണ്ട സമയം കഴിഞ്ഞിട്ടും പെണ്‍കുട്ടിയെ കാണാതിരുന്നതിനെത്തുടര്‍ന്ന് സ്‌കൂളില്‍ അന്വേഷിച്ചെത്തിയ അമ്മ കുട്ടിയെ കെട്ടിടത്തിന്റെ ടെറസിൽ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ സ്‌കൂളിലെ പ്രധാന അധ്യാപകൻ അജു അഹമ്മദ് മറ്റു അധ്യാപകരായ അതുൽ റഹ്മാൻ, അബ്ദുൾ ബാരി, ഷൗക്കത്ത് എന്നിവരെ അറസ്‌റ്റ് ചെയ്‌തു. പീഡനത്തില്‍ പങ്കാളികളായ ചിലര്‍ ഒളിവിലാണെന്നും ഇവര്‍ക്കായി തെരച്ചില്‍ ശക്തമാക്കിയെന്നും പൊലീസ് വ്യക്തമാക്കി.