പന്ത്രണ്ടുവയസുകാരന്‍ ഉറുമ്പുകടിയേറ്റ് മരിച്ചു

ബുധന്‍, 13 മെയ് 2015 (16:57 IST)
തമിഴ്നാട്ടില്‍ പന്ത്രണ്ടുവയസുകാരന്‍ ഉറുമ്പുകടിയേറ്റു മരിച്ചു. ചെന്നൈ റോയപുരം ഡോണ്‍ബോസ്‌കോ അനാഥാലയത്തില്‍ കഴിഞ്ഞ സുധാകറാണ് മരിച്ചത്.ഉറുമ്പുകടിയേറ്റ് അവശനിലയിലായ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നാണ് അനാഥാലയ അധികൃതര്‍ പറയുന്നത്.

എന്നാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നു കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു. സുധാകറിന്റെ അനിയന്‍ സുന്ദറും ഇതേ അനാഥാലയത്തിലാണ് കഴിഞ്ഞിരുന്നത്.
മണികണ്ഠന്‍-അമുലു ദമ്പതികളുടെ മക്കളാണ് ഇവര്‍. ആക്രി പെറുക്കി ജീവിക്കുന്ന ഇവര്‍ ഒരു ബാലാവകാശ സംഘടനയുടെ ഇടപെടലിനെത്തുടര്‍ന്ന് 2014-ല്‍ കുട്ടികളെ ഡോണ്‍ബോസ്‌കോ അനാഥാലയത്തില്‍ ചേര്‍ത്തത്. പരാതിയില്ലാത്തതിനാല്‍ പൊലീസ് കേസെടുത്തിട്ടില്ല.

വെബ്ദുനിയ വായിക്കുക