12 രൂപയ്ക്കും അഞ്ച് രൂപയ്ക്കും നല്ല ഊണ് കിട്ടുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍
വ്യാഴം, 25 ജൂലൈ 2013 (18:14 IST)
PRO
മുംബൈയിലും ഡല്‍ഹിയിലും കുറഞ്ഞ നിരക്കില്‍ നല്ല ഊണ് ലഭിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍. മുംബൈയില്‍ 12 രൂപയ്ക്കും ഡല്‍ഹിയില്‍ അഞ്ച് രൂപയ്ക്കും നല്ല ഊണ് ലഭിക്കുമെന്ന് കോണ്‍ഗ്രസ് വക്താക്കളായ രാജ്ബാബറും, റഷീദ് മസൂദുമാണ് പറഞ്ഞത്.
മുംബൈയില്‍ നടന്ന ഒരു പരിപാടിയില്‍ ദാരിദ്ര്യത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കിടയിലാണ് കോണ്‍ഗ്രസ് വക്താവ് രാജ് ബാബര്‍ ഊണിന്റെ വില പറഞ്ഞത്. രാജ്യത്ത് ദരിദ്രരുടെ എണ്ണം കുറഞ്ഞെന്ന ആസൂത്രണ കമ്മിഷന്‍ റിപ്പോര്‍ട്ടിനെ പിന്തുണച്ചാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഡല്‍ഹി ജമാമസ്‌ജിദിന് സമീപം അഞ്ച് രൂപയ്ക്ക് ഊണ് ലഭിക്കുമെന്നാണ് മസൂദ് മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചത്. മുംബൈയില്‍ 12 രൂപയ്‌ക്കു കിട്ടുന്നത് വട, പാവ് അല്ലേ എന്ന ചോദ്യത്തിന് മറുപടിയായി സമൃദ്ധമായ ചോറും പരിപ്പു കറിയും തോരനും അടങ്ങുന്ന ഊണാണെന്ന് രാജ് ബാബര്‍ പറഞ്ഞു.
നഗരങ്ങളില്‍ 34 രൂപയ്‌ക്കും ഗ്രാമങ്ങളില്‍ 28 രൂപയ്‌ക്കും ഒരു ദിവസം ജീവിക്കാമെന്നുമാണ് ആസൂത്രണ കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്‍. കുടുംബത്തിന് പ്രതിദിന ചെലവ് 34 രൂപയേ ആവുകയുള്ളൂവെന്ന ആസൂത്രണ കമ്മിഷന്‍ റിപ്പോര്‍ട്ടിനെ ന്യായീകരിക്കാനാണു നേതാക്കള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.